മുസ്‌ളിം ലീഗ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മഹത്തരം: എ.ഹമീദ് ഹാജി

കാഞ്ഞങ്ങാട്:ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് നടത്തി വരുന്ന വ്യത്യസ്തങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ മറ്റ് ഏതൊരു സംഘനകള്‍ക്കും സംഘടിപ്പിക്കാനും നടപ്പിലാക്കാന്‍ കഴിയാത്തതുമാണെന്ന് മുസ്‌ളിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ.ഹമീദ് ഹാജി പറഞ്ഞു. അജാനൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് ലീഗ് കമ്മിറ്റി നടത്തിയ റംസാന്‍ കിറ്റ് വിതരണം കെ.എം.അബ്ദുല്ലയ്ക്ക് നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.അബ്ദുല്ല, ശിഹാബ് പാലായി എന്നിവര്‍സംസാരിച്ചു.

error: Content is protected !!