കോട്ടപ്പാറ ശ്യാം പ്രസാദ് മുഖര്‍ജി ക്ലബ്ബ് – അംഗണ്‍വാടി കോണ്‍ക്രീറ്റ് റോഡ് തുറന്നു; മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗം എ വേലായുധന്‍ ഉദ്ഘാടനം ചെയ്തു

കോട്ടപ്പാറ :ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കോട്ടപ്പാറ ശ്യാം പ്രസാദ് മുഖര്‍ജി ക്ലബ്ബ് – അംഗണ്‍വാടി കോണ്‍ക്രീറ്റ് റോഡ് തുറന്നു . മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗം എ വേലായുധന്‍ ഉദ്ഘാടനം ചെയ്തു.റോഡ് നിര്‍മ്മാണകമ്മിറ്റി കണ്‍വീനര്‍ ശ്രീതു സുബ്രഹ്‌മണ്യന്‍ അധ്യക്ഷനായി. വാര്‍ഡ് സിഡിഎസ് മെമ്പര്‍ ബിജിബാബു,വിനോദ് ശിവജി നഗര്‍, ടിവി ചന്ദ്രന്‍, എ. സുബ്രഹ്‌മണ്യന്‍, തമ്പാന്‍ വളപ്പില്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കണ്‍വീനര്‍ ടി വി സുജിത്ത് സ്വാഗതം പറഞ്ഞു.മധുര പലഹാരവിതരണംനടന്നു.

error: Content is protected !!