കളിങ്ങോത്ത്‌ വലിയവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് : ക്ഷണപത്രിക പ്രകാശനം

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രം കളിങ്ങോത്ത് പ്രാദേശിക സമിതിയില്‍ പെടുന്ന പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് ഏപ്രില്‍ 15,16,17 തീയതികളില്‍ നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ ക്ഷണപത്രിക റിട്ടയേര്‍ഡ് പോലീസ് സൂപ്രണ്ട് ബാലകൃഷ്ണന്‍ നായർ പ്രകാശനം ചെയ്തു. പാലക്കുന്ന് ക്ഷേത്ര സമിതി പ്രസിഡണ്ട് അഡ്വ. കെ ബാലകൃഷ്ണന്‍, ക്ഷേത്രസ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ എന്നിവര്‍ ക്ഷണപത്രിക ഏറ്റുവാങ്ങി. പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മഹോത്സവകമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വിജയന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി. കെ രാജേന്ദ്രനാഥ്, ക്ഷേത്രസ്ഥാനികന്‍ രവീന്ദ്രന്‍ കളക്കാരന്‍, എ. രാമചന്ദ്രന്‍ നായര്‍ പെരിയ, കൃഷ്ണന്‍ ചട്ടഞ്ചാല്‍, മേലത്ത് ബാലകൃഷ്ണന്‍ നായര്‍, ഉദയമംഗലം സുകുമാരന്‍, പി. വി. ചിത്രഭാനു, ചന്തന്‍കുഞ്ഞി പനയാല്‍, സി. നാരായണൻ, ജിതിൻ ചന്ദ്രൻ വെളുത്തോളി, എന്നിവര്‍ സംസാരിച്ചു. 26ന്   കൂവം അളക്കും.

error: Content is protected !!