കാഞ്ഞങ്ങാട് : യുവജനങ്ങള്‍ക്കിടയില്‍ വര്ദ്ധിച്ചുവരുന്നഅക്രമവാസനകള്ക്കും ലഹരിഉപയോഗത്തിനും എതിരെ സ്നേഹ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഐഎച്ച്ആര്ഡികോളേജുകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 7ന് ക്യാമ്പസുകളില്‍ സ്നേഹത്തോണ്‍ സംഘടിപ്പിക്കുമെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേനത്തില്‍ അറിയിച്ചു.
ജില്ലയില്‍ ഐഎച്ച്ആര്‍ഡി യുടെകിഴിലുള്ള മൂന്നുകോളേജുകളുടെ നേതൃത്വത്തില്‍ രാവിലെ 7.30 ന് ലഹരി വ്യാപനത്തിനെതിരെ കൂട്ടയോട്ടത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട പ്രമുഖര്‍ പങ്കാളികളാകും അതിനുശേഷം ഐ എച്ച് ആര് ഡി സ്ഥാപനങ്ങളില്വിദ്യാര്ത്ഥികളുടെ നേതൃത്വത്തില്‍ സ്നേഹമതില് തീര്‍ക്കും . തുടര്ന്നുള്ളസ്നേഹസംഗമത്തില് സാംസ്കാരിക നായകരടക്കമുള്ള പ്രമുഖര്വിദ്യാര്ത്ഥികളുമായി സംവദിക്കും . കോളേജ് ഓഫ് അപ്ലൈഡ് സയന്സ്മഞ്ചേശ്വരം, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ചീമേനി, മോഡല്‍ കോളേജ്മടിക്കൈ, എന്നിവയുടെ നേതൃത്വത്തില്‍ അതാതു നഗര കേന്ദ്രങ്ങളായ കാസര്‍കോട്, കുമ്പള, ചെറുവത്തൂര്‍, കാഞ്ഞിരപ്പൊയില്‍ എന്നിവിടങ്ങളിലുംക്യാമ്പസുകളിലുമായി ഒരേസമയം പരിപാടികള്‍ നടക്കും .
ചെറുവത്തുര്‍ ടൗണില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബുപെരിങ്ങേത്തും കാഞ്ഞിരപ്പൊയിലില്‍ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശനും കുമ്പളയില്‍ പഞ്ചായത്ത് പ്രസിഡന്റ് താഹീറ യൂസഫും ഉദ്ഘാടനം ചെയ്യും.കാസര്‍കോട് നഗരത്തില്‍ ഫ്ളാഷ്മോബും നടക്കും.
പത്രസമ്മേളനത്തില്‍ ചീമേനികോളേജ് ഓഫ് അപ്ലൈഡ് സയന്സ്പ്രിന്സിപ്പാള് കെ വി നളിനി , മടിക്കൈ മോഡല്‍ കോളേജ് പ്രിന്‍സിപ്പാള്‍ വി കരുണാകരന് , അരുണ്‍ പി നായര്‍ , കെ സി ലാല്‍ജിമോന്‍ എന്നിവര്‍സംബന്ധിച്ചു.
