കാഞ്ഞങ്ങാട്: മാര്‍ച്ച് 8 ലോക വനിതാദിനത്തിന്റെ ഭാഗമായി ലോയേഴ്സ് യൂണിയന് ഹൊസ്ദുര്‍ഗ് വനിതാ സബ് കമ്മിറ്റി വനിതാദിനാഘോഷം നടത്തി. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങള്‍, സംവാദം എന്നിവ നടത്തി. ആദ്യമായി സിനിമയില്‍ പാടിയ ട്രാന്‍സ് ജെന്റര്‍ വുമണ്‍ നര്ത്തകിയമായ ചാരുലത ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ട്രാന്സന്റ് മേഖലയിലെ പ്രശ്നങ്ങള്‍, പൊതുസമൂഹവുമായി ഉള്ള ബന്ധം, ഗുണങ്ങളും ,ദോഷങ്ങളും, ഈ മേഖലയില്‍ എത്തിയതിന്റെ അനുഭവങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ വനിത അഭിഭാഷകരുമായി സംവാദം നടത്തി. വനിതാ സബ് കമ്മിറ്റി ചെയര്മാന് ടിട്ടിമോള് കെ ജൂലി അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ പി ബിന്ദു, പി സിന്ധു, രേണുക ദേവി തങ്കച്ചി, എന്‍ പി സീമ എന്നിവര്‍ സംസാരിച്ചു. വനിത സബ്കമ്മിറ്റി കണ്‍വീനര്‍ കെ വി സൗഭാഗ്യ സ്വാഗതവും പി രജിത നന്ദിയും പറഞ്ഞു.
ലോയേഴ്സ് യൂണിയന് വനിത സബ് കമ്മിറ്റി വനിതാ ദിനാഘോഷം നടത്തി
