മേലാങ്കോട്ട് സ്‌കൂളില്‍ സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് ഉദ്ഘാടനം: നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി സ്‌കൂളില്‍ ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിന് തുടക്കമായി. അഞ്ച്, ആറ് ക്ലാസുകളിലെ 32 കുട്ടികളാണ് സ്‌കൗട്ട് ആന്റ് ഗൈഡില്‍ അംഗങ്ങളായത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത കുട്ടികള്‍ക്ക് സ്‌കാര്‍ഫ് അണിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ.പി.എന്‍ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌കൗട്ട് ആന്റ് ഗൈഡ് ജില്ലാ കമ്മീഷണര്‍ ഡോ.ജി.കെ ഗിരീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് സ്‌കൗട്ട് കുടികള്‍ പ്രതിജ്ഞയെടുത്തു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയംഗം കെ.ഗിരീശന്‍, സ്റ്റാഫ് സെക്രട്ടറി പി. ശ്രീകല, എസ്.ആര്‍.ജി കണ്‍വീനര്‍ കെ.വി സൈജു പ്രസംഗിച്ചു. ഹെഡ് മാസ്റ്റര്‍ കെ. അനില്‍കുമാര്‍ സ്വാഗതവും, എസ്.എസ് സെബാസ്റ്റ്യന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!