ജോലിക്കിടെ വീടിന്റെ ടെറസില്‍ നിന്ന് വീണ് യുവതി മരിച്ചു; ബളാല്‍ മുണ്ടമാണിയില കെ.ബിന്ദു ആണ് മരിച്ചത്

ബളാല്‍: ജോലിക്കിടെ വീടിന്റെ ടെറസില്‍ നിന്ന് വീണ് യുവതി മരിച്ചു. ബളാല്‍ മുണ്ടമാണി സുകുമാരന്റെ ഭാര്യ കെ.ബിന്ദു (41)ആണ് മരിച്ചത്. ബളാല്‍ ആനക്കല്ലിലെ മാധവന്‍ നായരുടെ പുതുതായി നിര്‍മ്മിച്ച വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാല്‍തെന്നി താഴെ വീഴുകയായിരുന്നു. ഉടനെ വെള്ളരിക്കുണ്ടിലെ ആശുപത്രിയിലും തുടര്‍ന്ന് മാവുങ്കാല്‍ സഞ്ജീവനി ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചക്കാണ് അപകടം. ഇന്ന് രാവിലെ വെള്ളരിക്കുണ്ട് പോലീസ് ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു . മക്കള്‍: സുബിന്‍ (ഡ്രൈവര്‍), സുബിന (പ്ലസ് ടു വിദ്യാര്‍ഥിനി). പറക്കളായിലെ മദറുവിന്റെ മകളാണ്. പിതാവ് പരേതനായ കല്ലളന്‍. സഹോദരങ്ങള്‍: നാരായണി,കൃഷ്ണരാജ് , മധു ,രവി, ബിനു, നിഷ, പരേതനായ മാധവന്‍, കല്ലട.

error: Content is protected !!