കാഞ്ഞങ്ങാട്: വിശ്വാസികളുടെ ഹൃദയങ്ങളില്‍ സന്‍മാര്‍ഗ്ഗത്തിന്റെ വെളിച്ചം നിറക്കാനാണ് അല്ലാഹു വ്രതനാളുകള്‍ സമ്മാനിച്ചതെന്നും ഹൃദയവെളിച്ചമാണ് ജീവിതത്തിന് വഴികാണിക്കുന്നതെന്നും ആറങ്ങാടി ടൗണ്‍ ഇമാം അബ്ദുല്‍ ഹക്കിം അല്‍ഖാസിമി അഭിപ്രായപ്പെട്ടു. ആറങ്ങാടി അറഹ്‌മ സെന്ററിന്റെ റമദാന്‍ റിലീഫ് – ഇഫ്താര്‍ സംഗമത്തില്‍ റമദാന്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി ചടങ്ങില്‍ അധ്യക്ഷനായി. റമദാന്‍ കിറ്റുകള്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ അഡ്വ. എന്‍ എ ഖാലിദ് ആറങ്ങാടി ജമാഅത്ത് പ്രസിഡണ്ട് എം കെ അബ്ദുല്‍റഹ്‌മാന് കൈമാറി ഉദ്ഘാടനം ചെയ്തു.
കൂളിയങ്കാല്‍ ജമാഅത്ത് ഖത്തീബ് അല്‍അമീന്‍ അസ്അദി, കൊവ്വല്‍പ്പള്ളി ഇമാം അമീന്‍ അമാനി, അരയി ഇമാം മുസ്തഫ ബാഖവി, പടിഞ്ഞാര്‍ ഇമാം സുഹൈല്‍ വാരിസി എന്നിവര്‍ പ്രഭാഷണം നടത്തി. എ ഹമീദ് ഹാജി, സുറൂര്‍ മൊയ്തുഹാജി, നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ മുഹമ്മദലി, വാര്‍ഡ് കൗണ്‍സിലര്‍ ടി കെ സുമയ്യ, സൗദി അബൂബക്കര്‍ ഹാജി എന്നിവര്‍ വിവിധ സഹായങ്ങള്‍ വിതരണം ചെയ്തു. കൂളിയങ്കാല്‍ ജമാഅത്ത് പ്രസിഡണ്ട് ടി അബൂബക്കര്‍ ഹാജി, ട്രഷറര്‍ ടി ഖാദര്‍ ഹാജി, സി അബ്ദുല്ല ഹാജി, ടി റംസാന്‍, പി വി എം കുട്ടി ഹാജി, അലങ്കാര്‍ അബൂബക്കര്‍ ഹാജി, ഹൈദര്‍ഹാജി കൊവ്വല്‍പ്പള്ളി, കെ എം മുഹമ്മദ്, സി എച്ച് അബ്ദുല്‍ അസീസ് ഹാജി, ജലീല്‍ കാര്‍ത്തിക, ഇബ്രാഹിം പള്ളിക്കര, എം നാസര്‍, എം കെ ലത്തീഫ്, ടി അന്തുമാന്‍, സ്വാലിഹ് മുട്ടുന്തല, എ പി കരിം, സി എച്ച് അബ്ദുല്‍ ഹമീദ് ഹാജി, അബ്ദുല്‍ റഹ്‌മാന്‍ ബഹറിന്‍, മുഹമ്മദ്കുഞ്ഞി നിലാങ്കര, കെ കെ സിറാജ്, റസാഖ് ആറങ്ങാടി,ഫസലു ഹാജിറോഡ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ മുത്തലിബ് കൂളിയങ്കാല്‍ സ്വാഗതവും ട്രഷറര്‍ എം കെ റഷീദ് നന്ദിയും പറഞ്ഞു.
അര്‍റഹ്‌മ ആസ്ഥാന മന്ദിരത്തില്‍ നടന്ന സമൂഹ നോമ്പ് തുറയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. നേരത്തെ നടന്ന വനിതകള്‍ക്കുള്ള റമസാന്‍ പ്രത്യേക പരിപാടി ഫാത്തിമത്ത് സുഹറ തുരുത്തി ഉദ്ഘാടനം ചെയ്തു. പ്രമുഖ ട്രെയിനര്‍ നദീറ ബേണ്‍ ബ്രെയിറ്റര്‍ മഞ്ചേരി ക്ലാസിന് നേതൃത്വംനല്‍കി.
