സൂചനാ പണിമുടക്ക് ഉടനില്ല; ചര്‍ച്ചയ്ക്കുള്ള സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ച് ഫിലിം ചേംബര്‍

കൊച്ചി: സിനിമാ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കുള്ള സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഫിലിം ചേംബര്‍.
സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി പത്താം തീയതിക്ക് ശേഷം ചര്‍ച്ച നടത്തും.അതിന് ശേഷം ആയിരിക്കും സൂചനാ പണിമുടക്കില്‍ തീരുമാനം എടുക്കുക. സിനിമാ സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സിനിമയിലെ വയലന്‍സ് വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡ് ആണ് തീരുമാനം എടുക്കേണ്ടതെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് ബി ആര്‍ ജേക്കബ് പറഞ്ഞു.

സിനിമയിലെ വയലന്‍സ് സമൂഹത്തെ സ്വാധീനിക്കും അതില്‍ സംശയമെന്തെന്നും ഫിലിം ചേംബര്‍ പ്രതികരിച്ചു. ജൂണ്‍ ഒന്നിന് സിനിമാ സമരം നടത്തും അതില്‍ മാറ്റമില്ല. അതിന് മുന്‍പ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ആ സൂചനാ പണിമുടക്കിലാണ് ഇപ്പോള്‍ തീരുമാനം മാറ്റിയിരിക്കുന്നത്. സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചയില്‍ നികുതി അടക്കമുള്ള കാര്യങ്ങള്‍ ഉന്നയിക്കും.ഇതില്‍ അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സൂചനാ പണിമുടക്ക് നടത്തുമെന്നാണ് ഇപ്പോള്‍ ഫിലിം ചേംബര്‍ അറിയിച്ചിരിക്കുന്നത്.

error: Content is protected !!