നീലേശ്വരം:വടക്കേ മലബാറിലെ കളിയാട്ടങ്ങളും ഉത്സവങ്ങളും മാനവ സൗഹാര്‍ദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണെന്ന് കാസര്‍കോട് എം.പി. കെ രാജ്മോഹന്‍ ഉണ്ണിത്താന് അഭിപ്രായപ്പെട്ടു.അതുകൊണ്ടുതന്നെ ഇവിടുത്തെ ആഘോഷങ്ങള്‍ മാതൃകാപരവും അനുകരണീയവുമാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കെ പി രവീന്ദ്രന് അധ്യക്ഷനായി. കണ്ണൂര്അഡീഷണല് എസ്പി കെ വി വേണുഗോപാല്‍ സാംസ്കാരിക പ്രഭാഷണം നടത്തി. വെള്ളരിക്കുണ്ട് യാ ദവസഭ പ്രസിഡന്റ് നന്ദകുമാര്‍,നീലേശ്വരം പ്രസ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം എന്നിവര്‍ സംസാരിച്ചു. സി.എച്ച്. മനോജ് സ്വാഗതവും പി.വി സുജിത്ത് നന്ദിയുംപറഞ്ഞു.
മലബാറിലെ ഉത്സവങ്ങള്‍ മതസൗഹാര്‍ദ്ദ വേദികള്‍: രാജ്മോഹന്‍ ഉണ്ണിത്താന് എം പി
