പൊടവടുക്കം ശ്രീ ധര്‍മ്മ ശാസ്താക്ഷേത്ര സേവാ സംഘം സുവര്‍ണ്ണ ജൂബിലി: ആഘോഷകമ്മിറ്റി രൂപീകരിച്ചു

ഇരിയ :പൊടവടുക്കം ശ്രീ ധര്‍മ്മശാസ്താക്ഷേത്രസേവാസംഘത്തിന്റെ അമ്പതാം വാര്‍ഷികാഘോഷ കം ‘സുവര്‍ണ്ണോത്സവം 2025
കമ്മിറ്റിരൂപീകരിച്ചു. ക്ഷേത്രസേവാസംഘം പ്രസിഡന്റ് എ നാരായണന്‍ നായര്‍ പുതിയകണ്ടം അധ്യക്ഷനായി.
സേവാ സംഘം 1975ലെ ആദ്യ സെക്രട്ടറി എം മാധവന്‍ നായര്‍ പൊടവടുക്കം,വി മാധവന്‍ നായര്‍ ബാലൂര്‍,വേങ്ങയില്‍ തറവാട് പ്രസിഡന്റ് വി ബാലകൃഷ്ണന്‍ നായര്‍ കൊട്ടോടി, തറവാട് സെക്രട്ടറി വി സുകുമാരന്‍ നായര്‍ മാവുങ്കാല്‍,ക്ഷേത്ര യു എ ഇ കമ്മിറ്റി പ്രസിഡന്റ് ദിവാകരന്‍ നായര്‍ വേങ്ങയില്‍, വി മാധവന്‍ നായര്‍ ബളാല്‍ ആനക്കല്ല്, ബാത്തൂര്‍ ഭഗവതി ക്ഷേത്രഭാരവാഹി ടി കൃഷ്ണന്‍ മൊയോലം, ഇരിയ അയ്യപ്പ ക്ഷേത്രം പ്രസിഡന്റ് ഇ കെ രവി,മാതൃസമിതി പ്രസിഡന്റ് എം ചന്ദ്രവതി,സെക്രട്ടറി രജിത ശശിധരന്‍, ഭജന സമിതി പ്രസിഡന്റ് എം സി മോഹനന്‍, സെക്രട്ടറി സി ശശിധരന്‍ നായര്‍ തട്ടുമ്മല്‍ എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി കെ നാരായണന്‍ നായര്‍ കപ്പാത്തിക്കല്‍ സ്വാഗതവും സേവാസംഘം ജോയിന്റ് സെക്രട്ടറി കെ ഷിജു പത്തായപ്പുര നന്ദിയും പറഞ്ഞു.സുവര്‍ണ്ണോത്സവം 2025
ഭാഗമായി ക്ഷേത്രത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളില്‍,നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടാതെ വിവിധ കലാ സാംസ്‌കാരിക അദ്ധ്യാത്മിക, വൈജ്ഞാനിക പരിപാടികള്‍ സംഘടിപ്പിക്കും. ആഘോഷകമ്മിറ്റി ഭാരവാഹികളായി
വി മാധവന്‍ നായര്‍ ബാലൂര്‍ (ചെയര്‍മാന്‍), വി ബാലകൃഷ്ണന്‍ നായര്‍ തച്ചങ്ങാട്, വി കുഞ്ഞമ്പു നായര്‍ അടുക്കത്ത് വയല്‍, പി നാരായണന്‍ നായര്‍ ക്ലായി, ടി കൃഷ്ണന്‍ മൊയോലം(വൈസ് ചെയര്‍മാന്‍മാര്‍ ), പി സുരേഷ് കോട്ടക്കുന്ന് (ജനറല്‍ കണ്‍വീനര്‍), വി. കുഞ്ഞിക്കണ്ണന്‍ നായര്‍ പൊടവടുക്കം, സി രവീന്ദ്രന്‍ അരിയളം, വി നാരായണന്‍ നായര്‍ ക്ലായി, സതീശന്‍ നമ്പ്യാര്‍ പൊടവടുക്കം , ടി സുജിത്ത് വടക്കേക്കര
(ജോ. കണ്‍വീനര്‍മാര്‍), വി കുഞ്ഞിക്കേളു നായര്‍ മൂരിക്കട (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

error: Content is protected !!