ബി എം എസ് മടിക്കൈ മേഖല കമ്മിറ്റി ശ്രീറാം ട്രേഡേഴ്‌സ് കോട്ടപ്പാറ യൂണിറ്റ് യോഗം നടത്തി; ബിഎംഎസ് ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു

കോട്ടപ്പാറ : ബി എം എസ് മടിക്കൈ മേഖലകമ്മിറ്റി ശ്രീറാംട്രേഡേഴ്‌സ് കോട്ടപ്പാറ യൂണിറ്റ് യോഗം നടത്തി. ബിഎംഎസ് ജില്ലാ സെക്രട്ടറിയും ഹെഡ് ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘം ജില്ലാ പ്രസിഡന്റു കൂടിയായ കെ വി ബാബു ഉദ്ഘാടനം ചെയ്തു. ബി.എം. എസ് ജില്ലാ ജോയിന്റ് സെക്രട്ടറി പ്രദീപ് കേളോത്ത് സമാരോപ് പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് സന്ദീപ് വാഴക്കോട് അധ്യക്ഷത വഹിച്ചു മടിക്കൈ മേഖല പ്രസിഡന്റ് രാമചന്ദ്രന്‍ തട്ടുമ്മല്‍ , സംസാരിച്ചു.സെക്രട്ടറി സുധീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരണവും ട്രഷറര്‍ സന്തോഷ് ഏച്ചിക്കാനം വരവ് ചിലവ് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായിസുധീന്ദ്രന്‍ പൂതങ്ങാനം പ്രസിഡന്റ്), രാഗേഷ് പനക്കാല്‍ (സെക്രട്ടറി), സന്തോഷ് ഏച്ചിക്കാനം (ട്രഷറര്‍) , സന്ദീപ് വാഴക്കോടിനെ ലീഡറായി തിരഞ്ഞെടുത്തു.

error: Content is protected !!