കെ സെവന്‍ സോക്കര്‍: ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 5 മുതല്‍: സംഘാടകസമിതി രൂപീകരണം നടന്നു; ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ട്രഷറര്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കായിക ആസ്വാദകര്‍ക്ക് ആവേശകരമായി നിരവധി മുഹൂര്‍ത്തങ്ങള്‍ പകര്‍ന്നു നല്‍കി കഴിഞ്ഞ മൂന്ന് സീസണുകളിലും മുഴുവന്‍ ആളുകളും ഏറ്റെടുത്ത ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന എസ് എഫ് എ അംഗീകൃത അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ നാലാം പതിപ്പ് ഏപ്രില്‍ അഞ്ചു മുതല്‍ ദുര്‍ഗ്ഗ ഹെയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടക്കും. സംഘാടകസമിതി രൂപീകരണം നടന്നു എസ് എഫ് എ അംഗീകരിച്ച ഫ്‌ലളഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് രാത്രി ഏഴുമണിക്കാണ് നടക്കുന്നത്.

നിരവധി ആളുകള്‍ പങ്കെടുത്ത് മേലാങ്കോട്ട് ലയണ്‍ ഹാളില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗം ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ട്രഷറര്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് വിപിന്‍ ബല്ലത്ത് അധ്യക്ഷത വഹിച്ചു.എസ് എഫ് എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.കെ രാജ്‌മോഹന്‍,പി കെ നിഷാന്ത്,കെ സബീഷ്,റഹ്‌മാന്‍ പള്ളിക്കര,എം സേതു ,അഡ്വ: സി ഷുക്കൂര്‍,എം. കെ. വിനോദ് കുമാര്‍, കെ വിജയകൃഷ്ണന്‍ ,, ശിവജി വെള്ളിക്കോത്ത്, അനീഷ് കുറുമ്പാലം എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി വി.ഗിനീഷ് സ്വാഗതം പറഞ്ഞു.ടൂര്‍ണമെന്റിന്റെ വിജയത്തിനായി 1001 അംഗ സംഘാടകസമിതി രൂപീകരിച്ചു. ഭാരവാഹികള്‍ പി കെ നിഷാന്ത്(ചെയര്‍മാന്‍), വി ഗിനീഷ്(ജനറല്‍കണ്‍വീനര്‍)

error: Content is protected !!