കരിന്തളം: കരിന്തളം ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഹരിത കലാലയ പ്രഖ്യാപനവും വിജയോത്സവവും സംഘടിപ്പിച്ചു. കോളേജില്‍ നടന്ന പരിപാടിയില്‍ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഹരിത കലാലയ പ്രഖ്യാപനം നടത്തി . കണ്ണൂര്‍ യൂണിവേഴ്സിറ്റി സി സോണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കോളേജ് ടീമിംഗങ്ങളെ ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉത്തംദാസ് ഉപഹാരങ്ങള്‍ നല്കി അനുമോദിച്ചു . വിദ്യാര്ഥികള്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണവും അദ്ദേഹം നല്കി .പ്രിന്‍സിപ്പാള്‍ കെ.വിദ്യ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ വി അജിത് കുമാര്‍, ഹരിത കേരളം റിസോഴ്സ് പേഴ്സന്‍ രാഘവന് മാസ്റ്റര്‍, ജയ്സന് വി ജോസഫ്, എസ്. ആര് ശ്രീദേവി, സ്പോര്‍ട്സ് ക്യാപ്റ്റന്‍ സിദ്ധാര്‍ത്ഥ്, കോളേജ് സൂപ്രണ്ട് ഷൈജ സി.വി ,പി ടി എ വൈസ് പ്രസിഡണ്ട് വി. മധുസൂദനന് എന്നിവര്‍സംസാരിച്ചു.
കരിന്തളം കോളേജില്‍ ഹരിത കലാലയ പ്രഖ്യാപനവും വിജയോല്‍സവവും സംഘടിപ്പിച്ചു
