കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ക്വാണ്ടം സ്‌കെയ്ല്‍ റ്റു കോസ്മിക് സ്ട്രക്ചേഴ്സ് എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. ഡെന്നീസ് തോമസ് ഉദ്ഘാടനം ചെയ്തു. പൂനെ ഐയുസിഎഎ എമിരിറ്റസ് പ്രഫസര്‍ അജിത് കെംഭാവി, ഐഐടി ബോംബെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍ പ്രൊഫസര്‍ (റിട്ട.) ശിവ പ്രസാദ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് ഡീന്‍ പ്രൊഫ. എ. ശക്തിവേല്‍, ഫിസിക്സ് വിഭാഗം അധ്യക്ഷന്‍ ഡോ. ഇ. പ്രസാദ്, പ്രോഗാം കണ്‍വീനര്‍ ഡോ. വിനു വിക്രമന്‍, പ്രൊഫ. കെ.ജെ. തോമസ് എന്നിവര്‍ സംസാരിച്ചു. സമാപന പരിപാടിയില്‍ ഐയുസിഎഎ കോര്‍ അക്കാദമിക് പ്രോഗ്രാംസ് ഡീന്‍ പ്രൊഫ. എ.എന്‍. രാമപ്രകാശ്, അഹമ്മദാബാദ് പിആര്‍എല്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മുദിത് ശ്രീവാസ്തവ, ബാംഗ്ലൂര്‍ ഐസിടിഎസ്-ടിഐഎഫ്ആര്‍ എന്‍ഡോവ്ഡ് വിസിറ്റിംഗ് പ്രൊഫസര്‍ രാജാറാം നിത്യാനന്ദ എന്നിവര്‍ പ്രഭാഷണം നടത്തി.

അന്താരാഷ്ട്ര സെമിനാര്‍ മാര്‍ച്ച് 7, 8 തീയതികളില്‍

പെരിയ: ഫോക്ലാന്റ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫോക്ലോറിന്റെ ആഭിമുഖ്യത്തില്‍ കേരള കേന്ദ്ര സര്‍വകലാശാല മലയാള വിഭാഗത്തിന്റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ അനുഷ്ഠാനകലകളുടെ ജൈവപാരമ്പര്യവും തെയ്യവും എന്ന വിഷയത്തില്‍ മാര്‍ച്ച് 7,8 തീയതികളില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാറില്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളുടെ സംഗ്രഹിച്ച പതിപ്പ് കേരള കേന്ദ്രസര്‍വകലാശാല ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍ പ്രകാശനം ചെയ്തു. ഫോക് ലാന്റ് ചെയര്‍മാന്‍ ഡോ. വി. ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. എ.എം. ശ്രീധരന്‍ ആമുഖഭാഷണം നടത്തി. ഡോ. ആര്‍. ചന്ദ്രബോസ്, ഡോ എസ്. തെന്നരസു, അരുണ്‍ കെ..എം. തുടങ്ങിയവര്‍ സംസാരിച്ചു. പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അമേരിക്ക, ഫ്രാന്‍സ്, ആസ്ത്രേലിയ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍പങ്കെടുക്കും.

error: Content is protected !!