ലഹരിക്കെതിരെ ഓപ്പറേഷന്‍ ഡി ഹണ്ട്: ജില്ലയില്‍ 10 ദിവസത്തിനുള്ളില്‍ അറസ്റ്റിലായത് 134 പേര്‍

കാസര്‍കോട്: ലഹരിക്കെതിരെ ഓപ്പറേഷന്‍ ഡി ഹണ്ട്. സംസ്ഥാന വ്യാപകമായി നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനക്കും എതിരെ പരിശോധന . സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം മൂലം വര്‍ധിച്ചു വരുന്ന അക്രമ നിയമ വിരുദ്ധ പ്രവര്‍ത്തികള്‍ക്കും തടയിടുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന വ്യാപകമാക്കിയത് . കാസര്‍കോട് ജില്ലയില്‍ ആകെ 1807 പരിശോധന നടത്തിയതില്‍ 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 135 പ്രതികളും 134 അറസ്റ്റും രേഖപ്പെടുത്തി . ആകെ 85 .590 ഗ്രാം എം ഡി എം എ യും 66 .860 ഗ്രാം കഞ്ചാവും പിടികൂടി. ഇതിനു പുറമെ 11 .470 ഗ്രാം കഞ്ചാവ് കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പിടിക്കൂടിയത് വളരെ ആശങ്കാജനകമാണ് . ഇവര്‍ക്കെതിരെ പോലീസ് സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. 2025 ഫെബ്രുവരി 22 നു തുടങ്ങിയ സ്‌പെഷ്യല്‍ ഡ്രൈവ് മാര്‍ച്ച് 03 ആം തീയ്യതി വരെയുള്ള കണക്കുകളാണ് മേല്‍ പറഞ്ഞത്.

error: Content is protected !!