കോയാപ്പള്ളി ഖുര്‍ആന്‍ കോളേജ് 4ാം വാര്‍ഷികവും സനദ്ദാന സമ്മേളനവും: സ്വാഗതസംഘം ഓഫീസ് തുറന്നു

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ കോയാപ്പള്ളി ജെ എസ് ബി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് 4ാം വാര്‍ഷികവും സനദ്ദാന സമ്മേളനവും 2025
ഏപ്രില്‍ 12 ,13 തീയ്യതികളില്‍ നാടക്കും.ഇതിനു വേണ്ടിയുള്ള സ്വാഗതസംഘം ഓഫീസ് തുറന്നു. കോയാപള്ളി പ്രസിഡന്റ്
കെ കെ അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി അഹമ്മദ് അഷറഫ് ഹന്ന സ്വാഗതം പറഞ്ഞു വൈസ് പ്രസിഡന്റ് ലീഗ് മൊയ്തു അദ്ധ്യക്ഷത വഹിച്ചു . കോയാപ്പള്ളി ഇമാം അബ്ദുള്‍ കരീം മുസ്ല്യാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. എം എം മുഹമ്മദ് ഹാജി, മാട്ടുമ്മല്‍ ഹസ്സന്‍ ഹാജി,ആശിഖ് ഹന്ന, പി വി മുഹമ്മദ് കുഞ്ഞി , മട്ടന്‍ കരീം ,ഷുക്കൂര്‍ പി എം, ഹാഫിള് സവാദ് ബാഖവി, ഹസ്സന്‍ കുഞ്ഞി ഹാജി, ഷബീര്‍ഹസ്സന്‍,ബഷീര്‍അജ്വവ ,ബദറുദ്ധീന്‍ ,മുഹമ്മദ് എല്‍ , ഫായിസ് വി പി , തുടങ്ങിയവര്‍ പ്രസംഗിച്ചു .
സെക്രട്ടറി കരീം കെ നന്ദി പറഞ്ഞു. രണ്ട്ദിവസങ്ങളിലായി നടക്കുന്ന സയ്യിദ് അഹമ്മദ് ജലാലുദ്ധീന്‍ ബുഖാരി (ന:മ ) നഗറില്‍ വെച്ച് മഖ്ബറ സിയാറത്ത്, ഉദ്ഘാടനസമ്മേളനം , ഖുര്‍ആന്‍സിമ്പോസിയം ആന്റ് ഖുര്‍ആന്‍ ടാലന്റ് ഷോ,ഉലമാ കോണ്‍ഫറന്‍സ് – ഫിഖ്ഹ് സെമിനാര്‍ സാംസ്‌ക്കാരിക സമ്മേളനം (മത സൗഹാര്‍ദ്ദ, മതേതര, ഭരണഘടന സംരക്ഷണ)പ്രഭാഷണംഉമറാ – മഹല്ല് സാരഥി സംഗമം
ജെ എസ് ബി കുടുംബസംഗമം,വെല്‍ വിഷര്‍ മീറ്റ് , സാദാത്ത് സംഗമം, സമാപന ബിരുദദാന സമ്മേളനം തുടങ്ങിയ പരിപാടികള്‍ നടക്കും.

error: Content is protected !!