ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിന്റെ കോപ്പി കത്തിച്ചുകൊണ്ട് ഐഎന്‍ടിയുസി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രതിഷേധം; കാഞ്ഞങ്ങാട് ആര്‍ ടി ഓഫീസ് മുന്നില്‍ നടത്തിയ ധര്‍ണ കേരള മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് സിഒ സജി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് മേലെ കരി നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാരിന്റെയും, ഗതാഗത മന്ത്രിയുടെയും, കമ്മീഷണറുടെയും തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ ഐഎന്‍ടിയുസി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ കാഞ്ഞങ്ങാട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ആര്‍ടിഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും,ധര്‍ണയും നടത്തി. കേരള മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് സിഒ സജി ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ പ്രസിഡണ്ട് എ കെ കോരന്റെ അധ്യക്ഷനായി. . ഐഎന്‍ടിയുസി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി വി സുധാകരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി വി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി അബ്ദുല്‍ മുത്തലിബ് പടന്ന, യൂണിയന്‍ ജില്ലാ ട്രഷറര്‍ ബാലകൃഷ്ണന്‍ ചീമേനി, ഐഎന്‍ടിയുസി കാഞ്ഞങ്ങാട്, നിയോജക മണ്ഡലം പ്രസിഡന്റ് പി വി ചന്ദ്രശേഖരന്‍, ഐഎന്‍ടിയുസി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം കുഞ്ഞി കൃഷ്ണന്‍എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ഡിവിഷന്‍ കമ്മിറ്റി ഭാരവാഹികളായ ചന്ദ്രന്‍ കല്ലിങ്കാല്‍ സ്വാഗതവും സലാം കൊത്തിക്കാല്‍ നന്ദിയും പറഞ്ഞു. ഓഫീസിന് മുന്നില്‍ വച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിന്റെ കോപ്പി കത്തിച്ചുകൊണ്ട് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍പ്രതിഷേധിച്ചു.

error: Content is protected !!