ജൂനിയര്‍ റെഡ്‌ക്രോസ് യൂണിറ്റ് ഉദ്ഘാടനവും പ്രൊഫിഷ്യന്‍സി അവാര്‍ഡ് വിതരണവും നടന്നു

കാഞ്ഞങ്ങാട് : സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റ് ഉദ്ഘാടനവും , പ്രൊഫിഷ്യന്‍സി അവാര്‍ഡ് വിതരണവും നടന്നു . ജൂനിയര്‍ റെഡ്‌ക്രോസ് ഉദ്ഘാടനം ഹോസ്ദുര്‍ഗ് സബ്ബ് ഇന്‍സ്‌പെക്ടര്‍എം ടി പി സെയ്ഫുദ്ദീന്‍ നിര്‍വ്വഹിച്ചു. ജൂനിയര്‍ റെഡ്‌ക്രോസ് കാസര്‍കോട്ജില്ലാ കോര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍ മുഖ്യാതിഥിയായി. സ്വാമി നിത്യാനന്ദ സേവാ ആശ്രമം സെക്രട്ടറി കെ.വി.ഗണേഷ് വിവിധ ക്ലാസുകളിലെ പഠന നിലവാരത്തില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാല്‍ എന്‍ അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബി എച്ച് റീന, വിവി ബിന്ദു, ജൂനിയര്‍ റെഡ്‌ക്രോസ് ലീഡര്‍ നിവേദ് സത്യന്‍ എന്നിവര്‍സംസാരിച്ചു.

error: Content is protected !!