കല്ല്യാണം ശ്രീ മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോല്‍സവത്തിന് നാളെ തുടക്കം

മാവുങ്കാല്‍:കല്ല്യാണം ശ്രീ മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ടമഹോല്‍സവത്തിന് നാളെ തുടക്കം.രാവിലെ 4 മണിക്ക്
ഗണപതിഹോമം. 6.40 മുതല്‍ 7.40 വരെയുള ശുഭമുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠാദിന ചടങ്ങുകള്‍.വൈകിട്ട് 6 ന് സര്‍വൈശ്വര്യ വിളക്ക് പൂജ.തുടര്‍ന്ന് പ്രസാദ വിതരണം. രാത്രി 8 ന് കൈകൊട്ടിക്കളി മത്സരം.5 ന് വൈകിട്ട് 4 ന് ദൈവത്തെ മലയിറക്കല്‍ 5 ന് വാദ്യമേളം,
7ന് വെളളാട്ടം, 8 മണി മുതല്‍ 9.30 വരെപ്രസാദവിതരണം 10.30 ന് കളിക്കപ്പാട്ട് 6 ന് രാവിലെ 5 മണിക്ക് തിരുവപ്പന ഉച്ചയ്ക്ക് 12 മണി മുതല്‍അന്നദാനം. തുടര്‍ന്ന് മലകയറ്റല്‍.

error: Content is protected !!