രാവണീശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1986-87 എസ്.എസ്.എല്‍ സി ബാച്ച് കുടുംബ സംഗമവും അനുമോദനവും നടത്തി; അജാനൂര്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

രാവണീശ്വരം: രാവണീശ്വരം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എസ്.എസ്.സി ബാച്ച് 1986-87 ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാനും ബാച്ച് ഗുരുനാഥനുമായ കെ. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരുണാകരന്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു. എ. ഉണ്ണികൃഷ്ണന്‍, കെ. സുരേഷ് കുമാര്‍, ടി. രാജന്‍, ടി. ലോഹിദാക്ഷന്‍, ടി.പി. പ്രമോദ്, രവീന്ദ്രന്‍ രാവണേശ്വരം, സി.വി. ഗംഗാധരന്‍, എ.വി. പവിത്രന്‍, കെ. ബാലകൃഷ്ണന്‍(യു.എ.ഇ), ശോഭന പാണന്തോട് എന്നിവര്‍ സംസാരിച്ചു. ബാച്ച് അംഗങ്ങളുടെ മക്കളില്‍ മികവ് തെളിയിച്ച ഡോ. എന്‍.കെ. കീര്‍ത്തന, അഞ്ജന പി. സുരേഷ്, തേജ്മ പവിത്രന്‍, ടി.പി. ആര്‍ച്ച, എം.പി ദിയ, ബി. ഭവ്യ, ബി. അരുണിമ, ടി.പി. ആദികേശ്, ശ്രീരാജ് ശശിധരന്‍ എന്നിവരെ അനുമോദിച്ചു. കലാപരിപാടികളും അരങ്ങേറി. കെ.വി. ഹൈമവതി സ്വാഗതവും ടി.വി. നിര്‍മല നന്ദിയും പറഞ്ഞു.

error: Content is protected !!