കാഞ്ഞങ്ങാട്: വസ്ത്ര വ്യാപാര രംഗത്തെ ഫാഷന്റെ പര്യായമായി മാറിയ ഇമ്മാനുവല്‍ സില്‍ക്സില്‍ ചെറിയ പെരുന്നാളിന്റെ ഭാഗമായുള്ള നൂര്‍ റമദാന് സെയിലിന് ആരംഭമായി. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉത്സവം, വ്രതശുദ്ധിയുടെ പുണ്യ ദിനങ്ങളില്‍ മിഴിവേകുന്ന വസ്ത്ര വിസ്മയങ്ങള്‍. റംസാന് ആഘോഷങ്ങള്‍ക്ക് പകിട്ടേകുവാന്‍ ഇമ്മാനുവല്‍ സില്‍ക്സ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഫെസ്റ്റിവല്‍ കളക്ഷന്‍. അതോടൊപ്പം കൈ നിറയെ സമ്മാനങ്ങളും വന്‍ വിലക്കുറവുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പെരുന്നാള്‍ ദിനങ്ങളെ വര്‍ണ്ണാഭമാക്കാന്‍ ഏറ്റവും ട്രെന്‍ഡി ലാച്ചകളുടെയും ഗൗണുകളുടെയും കുര്‍ത്തകളുടെയും കണ്ണഞ്ചപ്പിക്കുന്ന ശേഖരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പിഞ്ചോമനകളുടെ ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് മിഴിവേകുവാന്‍ പുതുപുത്തന്‍ കളക്ഷന്‍സ്, ടീനേജിന്റെയും യൂത്തിന്റെയും ഫാഷന്‍ സങ്കല്പങ്ങള്ക്ക് നിറം പകരുവാന്‍ മാര്‍ക്കറ്റിലെ ഏറ്റവും പുതിയ കളക്ഷന്‍സ് ഏറ്റവും ന്യായമായ വിലയില്‍ കസ്റ്റമേഴ്സിനായി ഇമ്മാനുവല്‍ സില്‍ക്സില്‍ ഒരുക്കിയിട്ടുണ്ട്. ആബാലവൃദ്ധ ജനങ്ങള്‍ക്കും ഫാഷന്‍ സ്വപ്നങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന ഷര്‍ട്ടുകളുടെയും ദോത്തികളുടെയും പാന്റുകളുടെയും വിവിധ ശ്രേണിയിലുള്ള വസ്ത്രങ്ങള്‍ ഇമ്മാനുവല്‍ സില്‍ക്സില്‍ ലഭ്യമാണ്. ഓരോ കസ്റ്റമര്‍ക്കും അവരുടെ അഭിരുചിക്കും ഭാവനയ്ക്കും ഉതകുന്ന കളക്ഷന്‍ ആണ് ഇമ്മാനുവല്‍ ഒരുക്കുന്നത്. ജീവിതത്തിലെ ശ്രേഷ്ഠമായ ആഘോഷങ്ങള്‍ എന്നും ഓര്‍മ്മിക്കുവാന്‍ അവയുടെ ഓരോ നിമിഷവും പൂര്‍ണമായും ആസ്വദിക്കണം. ആഘോഷത്തിന്റെ ലഹരിയില്‍ ലയിച്ചുചേരാന്‍ ഇമ്മാനുവല്‍ സില്‍ക്സ് റമദാന് അപൂര്‍വ്വ വസ്ത്ര ശ്രേണികള്‍. ഈ ഫെസ്റ്റിവല്‍ ആഘോഷവേളയിലേക്ക് എല്ലാ മാന്യ കസ്റ്റമേഴ്സിനെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. നൂര്‍ റമദാന് സെയിലിന്റെ ഔപചാരികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് ടൗണ്‍ ജുമാ മസ്ജിദിലെ ഇമാം ആസിഫ് ദാരിമി അല്‍ അസ്ഹരി നിര്‍വഹിച്ചു. ചടങ്ങില്‍ കാഞ്ഞങ്ങാട് മര്‍ച്ചന്‍സ് അസോസിയേഷന് പ്രസിഡണ്ട് സി. കെ. ആസിഫ്, സി.പി. ഫൈസല്‍, മൂത്തല്‍ നാരായണന്, ഷോറൂം മാനേജര്‍ ടി. സന്തോഷ്, എം. ശശിധരന് എന്നിവര്‍പങ്കെടുത്തു.
