പെരിയ ടു ഇരിയ വാക്കത്തോണ്‍ (കൂട്ടനടത്തം) സംഘടിപ്പിച്ചു; റിട്ട. കണ്ണൂര്‍ അഡിഷണല്‍ റൂറല്‍ എസ്. പി, ടി. പി രഞ്ജിത്ത് വാക്കത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

ഇരിയ: കാട്ടുമാടം ജവഹര്‍ ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ്ബ് രജതജൂബിലി ആഘോഷം ജവഹര്‍ നാട്ടുത്സവ് -2025 ന്റെ ഭാഗമായി പെരിയ മുതല്‍ ഇരിയ വരെ വാക്കത്തോണ്‍ (കൂട്ടനടത്തം ) സംഘടിപ്പിച്ചു. റിട്ട. കണ്ണൂര്‍ അഡിഷണല്‍ റൂറല്‍ എസ്. പി, ടി. പി രഞ്ജിത്ത് വാക്കത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ സി രാജന്‍ പെരിയ അധ്യക്ഷനായി. പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് വിമല കുഞ്ഞിക്കണ്ണന്‍ വിജയികള്‍ക്ക് മെഡല്‍ദാനം നിര്‍വ്വഹിച്ചു. രജനി നാരായണന്‍, രതീഷ് ആര്‍, കെ. വി ഗോപാലന്‍, ശശിധരന്‍ സി,കെ ടി കണ്ണന്‍, എം സതീശന്‍ ഇരിയ, കെ വി കുഞ്ഞമ്പു, വിഷ്ണു കാട്ടുമാടം എന്നിവര്‍സംസാരിച്ചു.

error: Content is protected !!