ശ്രീ പെരുതടിയപ്പന്‍ ഭക്തിഗാന വീഡിയോ ആല്‍ബം പ്രകാശനം ചെയ്തു

രാജപുരം : ജില്ലയിലെ അതിപുരാതനവും പ്രസിദ്ധവുമായ പെരുതടി ശ്രീ മഹാദേവ ക്ഷേത്രം ‘ ശ്രീ പെരുതടിയപ്പന്‍ ‘ ഭക്തിഗാന വീഡിയോ ആല്‍ബം പ്രകാശന കര്‍മ്മം നടന്നു. ക്ഷേത്ര മേല്‍ശാന്തി ശ്രീകാന്ത് മന്നോളിത്തായയില്‍ .ക്ഷേത്ര പ്രസിഡന്റ് ടി.പി. പ്രസന്നന്‍
ആല്‍ബം ഏറ്റുവാങ്ങി. നിഷാന്ത് പെരുതടി നിര്‍മ്മാണം, കെ.സി .രാജു പെരുതടി ഗാനരചനക്ക് സംഗീതം നല്‍കിയ
വി. ജി.മനോജ് കുമാറാണ്. കൊട്ടോടിയുടെ യുവ ഗായിക പാര്‍വതി ബാലു ആലാപനം നടത്തി. ചന്ദ്രന്‍കൊട്ടോടി, സംഗീതകോളിച്ചാല്‍, രേവതി കൊട്ടോടി, മധുസാമി പെരുതടി, സുകന്യ അമ്പലത്തറ എന്നിവരും കോറസായി പാടിയിട്ടുണ്ട്. ശിവരാത്രി ദിന
ക്ഷേത്രത്തില്‍ ഭാഗവത പാരായണം, അഖണ്ഡനാമജപം , സര്‍വൈശ്വര വിളക്കു പൂജ, രുദ്രാഭിഷേകം, ദീപാരാധന , നിറമാല , പെരുതടി ശ്രീ മഹാദേവ ഭജന സംഘം അവതരിപ്പിച്ച ഭജനാമൃതം എന്നിവനടന്നു.

error: Content is protected !!