കാഞ്ഞങ്ങാട് : ഭാരതീയ അഭിഭാഷക പരിഷത്ത് യൂണിറ്റ് സമ്മേളനം ദേവന് റോഡിലുള്ള കേശവ മന്ദിര്‍ ഹാളില്‍ നടന്നു.അഭിഭാഷക പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. വി.രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. അഭിഭാഷക പരിഷത്ത് ജില്ലാ അധ്യക്ഷന്‍, അഡ്വ.എ.സി.അശോകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ.ജി. അനില്‍ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി അഡ്വ.എ മണികണ്ഠന് സ്വാഗതവും,കെ ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു 2025- 26 വര്‍ഷത്തെ പുതിയ ഭാരവാഹികളായി അഡ്വ.എ.മണികണ്ഠന് (പ്രസിഡന്റ്),
അഡ്വ.അജിതകുമാരി,അഡ്വ.പി.ടി.മോഹന്‍ കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ. ഉണ്ണികൃഷ്ണന് (സെക്രട്ടറി), അഡ്വ.ആര് സതീന്ദ്രന്, അഡ്വ.എം.നാരായണന് (ജോയിന്റ് സെക്രട്ടറിമാര്‍) അഡ്വ.നവീന്‍ ശങ്കര്‍ (ട്രഷറര്‍ )എന്നിവരെയുംവനിതാ കമ്മിറ്റി മെമ്പര്‍മാരായി അഡ്വ. കൃഷ്ണപ്രിയ, അഡ്വ. ഗോപിക എന്നിവരെ തിരഞ്ഞെടുത്തു പുതിയ ജില്ലാ കമ്മിറ്റി മെമ്പര്‍മാരായി അഡ്വ. കെ.ജി അനില്‍, അഡ്വ.വി ബാലകൃഷ്ണന്, അഡ്വ.ഇ.സുകുമാരന്‍, അഡ്വ. കെ.കെ രാജഗോപാല്‍ എന്നിവരെ തിരഞ്ഞെടുത്തു. ഹോസ്ദുര്‍ഗ് കോടതി സമുച്ചയത്തിന്െ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും, 75 വര്‍ഷമായി കോടതി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ തന്നെയാണ് പ്രവര്‍ത്തിച്ചു വരുന്നത് പുതിയ കെട്ടിട സമു ച്ചയത്തിന് വേണ്ടി ഭൂമി അനുവദിച്ചു കിട്ടിയെങ്കിലും നാളിതുവരെയായി കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല നിര്‍മ്മാണ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് തുടരാന്‍ വേണ്ടി ബന്ധപ്പെട്ട അധികാരികളായ നിയമ മന്ത്രിയെയും അതുപോലെതന്നെ റവന്യൂ മന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തണമെന്ന് യോഗം പ്രമേയത്തിലൂടെആവശ്യപ്പെട്ടു.
ഹോസ്ദുര്‍ഗ് കോടതി സമുച്ചയത്തിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം:ഭാരതീയ അഭിഭാഷക പരിഷത്ത്
