ചന്തേര : 10 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. ഉദിനൂര്‍-പടന്ന പബ്ലിക് ടാര്‍ റോഡില്‍ ബദര്‍ നഗര്‍ താമസിക്കുന്ന
മുഹമ്മദ് കാസിം(38) നെ ചന്തേര പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ എന്‍ കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിക്ക് ഇയാളുടെ വീട്ടില്‍ എത്തിയ സമയം കാസിം ഇറങ്ങി ഓടുകയും പോലീസ് സംഘം തടഞ്ഞു പരിശോധിച്ചതില്‍ അയാളുടെ കൈവശം പ്ലാസ്റ്റിക്ക് കവറില്‍ 10 ഗ്രാം എംഡിഎം എ
കാണുകയും വീട്ടില്‍ പരിശോധിച്ചതില്‍ മുറിയില്‍ നിന്നും 20 സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറുകളും, മൂന്ന് ഗ്ലാസ്സ് ഫണലുകളും, ഒരു ഇലക്ടോണിക്ക് ത്രാസ്സും കണ്ടെത്തു.
ജില്ലാ പോലീസ് സൂപ്രണ്ടിന്റെയും കാഞ്ഞങ്ങാട് ഡിവൈഎസ്പി യുടെ മേല്‍നോട്ടത്തില്‍ മയക്കുമരുന്ന് കച്ചവടവും ഉപയോഗവും തടയുന്നതിനായി നടത്തുന്ന പ്രത്യേക പരിശോധനയില്‍ പ്രതിയെ കൂടാനായത്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. പരിശോധന സംഘത്തില്‍ എസ് ഐ മുഹമ്മദ് മുഹ്സിന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷാജു, സുധീഷ്, ലിഷ, എഎസ്ഐ സുരേഷ് ബാബു എന്നിവരുംഉണ്ടായിരുന്നു.
