കാഞ്ഞങ്ങാട്:1984മാര്‍ച്ച് ഒന്നിന് മലപ്പുറം കൊളപ്പറമ്പ് ട്രെയിനിങ് ക്യാമ്പില്‍ നിന്നുംപരിശീലനം പൂര്‍ത്തീകരിച്ച് പോലീസില്‍ ചേര്‍ന്ന കെ എ പി നാലാം ബറ്റാലിയന്കൂട്ടായ്മയുടെ 41 – ാംവാര്‍ഷിക സംസ്ഥാന സംഗമം നീലേശ്വരം നളന്ദ റിസോര്‍ട്ടില്‍ നടന്നു.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 117 അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 350 ഓളം ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു.അന്നുണ്ടായിരുന്ന ട്രെയിനിങ് ക്യാമ്പിലെ പരിശീലകരായ ഖാദര്‍ കുട്ടി മുഴക്കുന്ന്, വിവേക് കണ്ണൂര്‍,കൃഷ്ണന് ബാലുശ്ശേരി എന്നിവര്‍ മുഖ്യ അതിഥികളായി എം.അജയന് അധ്യക്ഷനായി. വി ജയകുമാര്‍ നായര്‍, വി എസ് ജയകുമാര്‍,ജയകുമാര്‍ തിരുവനന്തപുരം എന്നിവര്‍സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ടി.വി രാഘവന് സ്വാഗതവും കെ ദേവസ്യ നന്ദിയും പറഞ്ഞു.പരിശീലനകാലത്തെ ഓര്‍മ്മ പുതുക്കല്‍,പോലീസ് സേനയില്‍ ഉണ്ടായ മാറ്റങ്ങള്‍,സാമൂഹ്യ സാംസ്കാരിക ഇടപെടലുകള്‍,ഭാവി കടമകളുംപ്രവര്ത്തനങ്ങളും,വിവിധ കലാപരിപാടികള്സംഗമത്തിന്റെഭാഗമായിനടന്നു.
കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന് എ ബി സി കമ്പനി സംസ്ഥാന സംഗമം നടന്നു
