ഭക്തിയുടെ മൂര്‍ത്തീഭാവത്തില്‍ കൊറഗജ്ജന്‍ തെയ്യം ഉറഞ്ഞ് തുള്ളി

മാവുങ്കാല്‍: ദേവസ്ഥാന തിരുസന്നിധിയില്‍ എത്തിയ ആയിരങ്ങള്‍ക്ക് ദര്‍ശന സായൂജ്യം നല്‍കി കല്യാണ്‍ റോഡ് ശ്രീ കൊറഗജ്ജന്‍ ദേവസ്ഥാനത്ത് നടന്ന പ്രതിഷ്ഠാദിന മഹോല്‍സവത്തിന് സമാപനം.നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി അഭൂതപൂര്‍വ്വമായ വിശ്വാസികളാണ് ദക്ഷിണ കര്‍ണ്ണാടകയിലെ പ്രസിദ്ധമായ കൊറഗജ്ജന്‍ തെയ്യം കാണാന്‍ കണ്ണൂര്‍, മംഗലാപുരം, കൊടക് എന്നിവടങ്ങളില്‍ നിന്നുള്ള ഭക്തര്‍ അടക്കം പത്തായിരത്തി ലധികം പേരാണ് കല്യാണ്‍ റോഡ് ദേവസ്ഥാനത്ത് എത്തിയത്. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് വര്‍ണ്ണശബളമായി തിരുമുള്‍കാഴ്ച്ച സമര്‍പ്പണവും നടന്നു.
കല്യാണ്‍ റോഡ് ശ്രീ മാരിയമ്മ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച തിരുമുള്‍കാഴ്ച്ച ഘോഷയാത്രയില്‍ താലപ്പൊലി,വാദ്യമേളം തുടങ്ങി കുട്ടികളും സ്ത്രീകളും ആഘോഷ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. ദേവസ്ഥാനത്തെ വഴിപാടായി കൊറഗജ്ജന് ഭക്തര്‍ പൂമാല സമര്‍പ്പിച്ചു. തുടര്‍ന്ന് ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാടോടു കൂടി പ്രതിഷ്ഠാദിന മഹോല്‍സവം സമാപിച്ചു.
ദേവസ്ഥാനത്തെത്തിയ മുഴുവന്‍ ഭക്തജനങ്ങള്‍ക്ക് അന്നദാനവും ആഘോഷ കമ്മിറ്റി ഒരുക്കിയിരുന്നു.

 

 

error: Content is protected !!