മുള്ളേരിയ :പുലി ഭീതി വിട്ടൊഴിയാതെ മുളിയാര്‍. കാട്ടുപോത്തിന്‍ കഞ്ഞിനെ പുലി കടിച്ചു കൊന്നതായി സംശയം. മുളിയാര്‍ സംരക്ഷിത വനമേഖലയിലെ മകളി കാട്ടിനുള്ളിലാണ് കാട്ടുപോത്തിന്‍ കുട്ടിയുടെ ജഡം പ്രദേശവാസികള്‍ കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികളുടെ ഭീതി ഇരട്ടിയായി. മുളിയാര്‍ വനമേഖലയില്‍ പുലി ഉള്ളതായാണ് സംശയിക്കുന്നത്. വനം വകുപ്പ് അധികൃതരുടെ പെട്രോളിംഗ് കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെആവശ്യം.
പുലി ഭീതി വിട്ടൊഴിയാതെ മുളിയാര്‍; കാട്ടുപോത്തിന്‍ കുട്ടിയെ കടിച്ചു കൊന്നതായി സംശയം
