മുസ്ലിം ലീഗിന്റെ കൈയ്യൊപ്പ് ഇല്ലാത്ത കാരുണ്യ പ്രവര്‍ത്തനമില്ല: കല്ലട്ര മാഹിന്‍ ഹാജി; പൂച്ചക്കാട് ശാഖ മുസ്ലീ ലീഗ്, കെ.എം സി സി എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച റംസാന്‍ കിറ്റ് വിതരണം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിച്ചു

പൂച്ചക്കാട്:പഴയ കാലഘട്ടത്തില്‍ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും കൈയ്യൊപ്പ് ഇല്ലാത്ത കാരുണ്യ പ്രവര്‍ത്തനം കേരളക്കരയില്‍ ഇല്ലെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രവും കൊലയും വിദ്വേഷ പ്രവര്‍ത്തനങ്ങളും നടത്തു മ്പോള്‍ സി എച്ച് സെന്ററുകള്‍ വഴി മുസ്ലിം ലീഗ് ജാതി-മത ഭേദമന്യേ  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി പാവങ്ങളുടെ കണ്ണീരൊപ്പാന്‍ മുന്‍പന്തിയിലുണ്ടെന്ന് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.

പൂച്ചക്കാട് ശാഖ മുസ്ലിം ലീഗ്, കെഎംസിസി സംയുക്തമായി നടത്തുന്ന റമസാന്‍ റിലീഫ് അറഹ്‌മ ’25’ മര്‍ഹും പി അബ്ദുല്‍ റസാഖ്, മര്‍ഹും പൂച്ചക്കാട് മുഹമ്മദ് ഹാജി നഗറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. കിറ്റ് വിതരണ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് കുഞ്ഞബ്ദുല്ല മാളികയില്‍ ഏറ്റുവാങ്ങി. റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ കെസി ഷാഫി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എംഎ നാസര്‍ സ്വാഗതം പറഞ്ഞു. ഹാഫിള് സക്കരിയ പുത്തൂര്‍ പ്രാര്‍ത്ഥന നടത്തി. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ ഇ എ ബക്കര്‍ ആമുഖ ഭാഷണം നടത്തി. ട്രഷറര്‍ മാഹിന്‍ പൂച്ചക്കാട് മുസ്ലീലീഗും റിലീഫും എന്ന വിഷയാവതരണം നടത്തി. സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം പി എ അബൂബക്കര്‍ ഹാജി, മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി കെബി മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, പള്ളിക്കര മുസ്ലിം പഞ്ചായത്ത് പ്രസിഡന്റ് സിദ്ദീഖ് പളളിപ്പുഴ, ജനറല്‍ സെക്രട്ടറി ചോണായി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ഷാഫി മവ്വല്‍, വൈസ് പ്രസിഡന്റ് എ.എം അബ്ദുല്‍ ഖാദര്‍,പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എപി ഉമ്മര്‍, കോയ മുഹമ്മദ്, കെ.എം മുഹമ്മദ് കുഞ്ഞി, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, ബഷീര്‍ ബടക്കന്‍, സത്താര്‍ തൊട്ടി, മുക്കൂട് കുഞ്ഞഹമ്മദ് ഹാജി, ബഷീര്‍ പൂച്ചക്കാട്, സാദാത്ത് പൂച്ചക്കാട്, മുഹമ്മദ് കുഞ്ഞി കുന്നുമ്മല്‍, ബഷീര്‍ മുഹമ്മദലി, കണ്ടത്തില്‍ അബ്ദുല്‍ ഖാദര്‍ ,മുഹാജിര്‍ കപ്പണ, മജീദ് പൂച്ചക്കാട്, സുബൈര്‍ കുന്നുമ്മല്‍, ഹസൈനാര്‍,
ആമു ഹാജി എന്നിവര്‍പ്രസംഗിച്ചു.

error: Content is protected !!