കാഞ്ഞങ്ങാട് ബല്ല ഈസ്റ്റ് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശീതള പാനീയങ്ങളിലെ ഷുഗര്‍ ബോര്‍ഡ് സ്ഥാപിച്ചു

കാഞ്ഞങ്ങാട് : ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഇ യുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കുട്ടികളില്‍ കൂടി വരുന്ന പ്രമേഹ രോഗ വര്‍ദ്ധനവ് തടയുന്നതിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് ബല്ല ഈസ്റ്റ് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്ഥാപിച്ച ശീതള പാനീയങ്ങളില്‍ അടങ്ങിയ പഞ്ചസാരയുടെ അളവ് സംബന്ധിച്ച മുന്നറിയിപ്പ് അടങ്ങിയ ‘ഷുഗര്‍ ബോര്‍ഡ് ‘ ക്ലബ്ബ് പ്രസിഡന്റ് ശ്യാം പ്രസാദ് പുറവങ്കര ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍- സി വി അരവിന്ദാക്ഷന്‍, സ്റ്റാഫ് അംഗങ്ങള്‍,ക്ലബ്ബ് സെക്രട്ടറി സി എ ജിപ്‌സണ്‍ അലക്‌സ്, ട്രഷറര്‍ സി എ യതീന്‍ ചെരിപ്പാടി എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!