ആശാ വര്‍ക്കന്മാര്‍ക്കെതിരെയുള്ള ഗവണ്‍മെന്റ് സര്‍ക്കുലര്‍ കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധ സമരം; അജാനൂര്‍ ഗ്രാമ പഞ്ചായത്തിന് മുമ്പില്‍ നടത്തിയ സമരം ഡി.സി.സി ജനറല്‍ സിക്രട്ടറി അഡ്വ. പി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : അജാനൂര്‍ ഗ്രാമ പഞ്ചായത്ത് മുമ്പില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ആശാ വര്‍ക്കന്മാര്‍ക്കെതിരെയുള്ള ഗവണ്‍മെന്റ് സര്‍ക്കുലര്‍ കത്തിച്ചു കൊണ്ടുള്ള പ്രതിഷേധ സമരം നടത്തി. ഡി.സി.സി ജനറല്‍ സിക്രട്ടറി അഡ്വ പി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എക്കാല്‍ കുഞ്ഞിരാമന്‍ അദ്ധ്യക്ഷനായി. ഗ്രാമപ്രദേശങ്ങളില്‍ ആരോഗ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആശ വര്‍ക്കന്മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനു പകരം അവര്‍ക്കെതിരെ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ചവറ്റുകൊട്ടയില്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും സമരത്തില്‍ ആവശ്യപ്പെട്ട ന്യായമായ കാര്യങ്ങള്‍ നിറവേറ്റുന്നതിനായി സമരത്തിന്റെ കൂടെ ഉണ്ടാകുമെന്നും പിവി സുരേഷ് അഭിപ്രായപ്പെട്ടു. യോഗത്തില്‍ പഞ്ചായത്ത് മെമ്പര്‍ രവീന്ദ്രന്‍ കടപ്പുറം,സി.പി. ഉണ്ണികൃഷ്ണന്‍, വിമല കുഞ്ഞികൃഷ്ണന്‍, എസ്.കെ ബാലകൃഷ്ണന്‍, കെ.വി. രാജീവന്‍, രമാദേവി, പി.കുഞ്ഞികൃഷ്ണന്‍, പ്രേമ, കെ.വി. കുഞ്ഞികൃഷ്ണന്‍, അമ്പിളി എന്നിവര്‍ സംസാരിച്ചു. ശ്രീനിവാസന്‍ മഡിയന്‍ സ്വാഗതവും പി. രാജിവന്‍ നന്ദിയുംപറഞ്ഞു.

 

error: Content is protected !!