ബേക്കല്‍: പാലക്കുന്ന് ഭരണി ഉത്സവ സ്ഥലത്ത് വെടിക്കെട്ട് നടത്തിയതിന് ക്ഷേത്രം പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പെടെയുള്ള ഭാരവാഹികളടക്കം എട്ട് പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. ഉത്സവം കാണാനെത്തിയവര്‍ക്ക് അപകടം ഉണ്ടാകാന്‍ ഇടയാക്കുന്ന തരത്തില്‍ പടക്കങ്ങള്‍ കൊണ്ട് വെടിക്കെട്ട് ഡിസ്പ്ലേ നടത്തിയതായാണ് കേസ്. ഇന്ന് പുലര്‍ച്ചെ 5 ന് പാലക്കുന്ന് അംബിക സ്കൂളിന് മുന്‍വശം ഗ്രൗണ്ടിലായിരുന്നു വെടിക്കെട്ട്. പാലക്കുന്ന് കഴകം ക്ഷേത്രം പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്,
ജനറല്‍ സെക്രട്ടറി പി.കെ. രാജേന്ദ്രനാഥ്, പടക്കക്കാരന് നീലേശ്വരം പാലക്കാട് സ്വദേശി പി.വി. ദാമോദരന്‍ മറ്റ് കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെയുമാണ് ബേക്കല്‍ സബ് ഇന്‍സ്പെക്ടര്‍ കെ പി ഷൈനിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് സ്വമേധയ കേസെടുത്തത്
