കാഞ്ഞങ്ങാട് : നിരവധി ക്യാന്‍സര്‍ രോഗികള്‍ ഉള്ള കാസര്‍ഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ ഒരു ക്യാന്‍സര്‍ സെന്ററും ലഹരി ഉപയോഗിച്ച് മാനസിക ബുദ്ധിമുട്ടു അനുഭവിക്കുന്നവര്‍ക്ക് ചികില്‍സിക്കാന്‍ ഒരു ഡി അഡിക്ഷന്‍ കേന്ദ്രം ജില്ലയില്‍ സ്ഥാപിക്കാനും സര്‍ക്കാരിനോട് നേരിട്ടു ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. എന്‍ എച്ച് ആര്‍ എം നാഷണല്‍ ചെയര്‍മാന്‍ മനു സി.മാത്യു ഉദ്ഘടനം ചെയ്തു .ജില്ല പ്രസിഡന്റ് എ.ഹമീദ് ഹാജി അധ്യക്ഷനായി . ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസ് പ്രദീപ് കുമാര്‍ കോതോളി മുഖ്യപ്രഭാഷണം നടത്തി.ഹക്കീം ബേക്കല്‍,കെ. ബി.കുട്ടി ഹാജി,പി.എം. ഫൈസല്‍, സെവന്‍ സ്റ്റാര്‍ അബ്ദുര്‍ റഹിമാന്‍,ഷാഫി കുണിയ,ടി.പി. കുഞ്ഞബ്ദുള്ള ,സോളാര്‍ കുഞ്ഞഹമ്മദ് ,അബൂബക്കര്‍ പി.ശ്രീനു കെ. വി,സുകുമാരന്‍ ആശിര്‍വാദ്,എന്നിവര്‍ സംബന്ധിച്ചു.യോഗത്തില്‍ ലൈഫ് മെമ്പര്‍ഷിപ്പ് വിതരണവും നിരവധി സിനിമകളില്‍ അഭനയിച്ച് ശ്രദ്ധേയനായ ബാലതാരം അന്‍വ ശ്രീനു വിനെ ആദരിക്കുകയും ചെയ്തു.സലാം പുഞ്ചാവി സ്വാഗതവും,ഹക്കീം കുന്നില്‍നന്ദിയുപറഞ്ഞു.
