കാസര്‍കോട്: സ്കൂട്ടറില്‍ കടത്തുകയായിരുന്ന 74.8 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മിയാപ്പദവ്, ബേരിക്കെയിലെ സയ്യിദ് അഫ്രീദ് (25), ബുദ്രിയ ഹൗസിലെ എസ് മുഹമ്മദ് ഷമീര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 7 .10 ന് മീഞ്ച, കൊളവയലില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 14 എ ഡി 301 സ്കൂട്ടര്‍ എസ്.ഐ രതീഷും സംഘവും തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു കണ്ടെത്തിയത്. കടത്തിന് ഉപയോഗിച്ച സ്കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. എ.എസ്.ഐ സദന്, പോലീസുകാരായ രജീഷ് കാട്ടാമ്പള്ളി, നിജിന്‍ എന്നിവരും ഉണ്ടായിരുന്നു.
