യുവതി വീട്ടുമുറ്റത്ത് നിന്നും താഴ്ചയിലേക്ക് വീണ് മരിച്ചു ; പാണത്തൂര്‍ – പാറക്കടവിലെ നാരായണിയാണ് മരിച്ചത്

പാണത്തൂര്‍ : വീട്ടുമുറ്റത്ത് നിന്നും താഴ്ചയിലേക്ക് വീണ് മരിച്ചു . പാണത്തൂര്‍ പാറക്കടവിലെ പക്കീരന്റെ മകള്‍ നാരായണി (45) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടു കൂടിയാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. ഇവര്‍ വീണ് കിടക്കുന്നത് കണ്ട അയല്‍വാസികള്‍ സമീപം താമസിക്കുന്ന സഹോദരന്‍ ബാബുവിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രാജപുരം പോലീസ്അസ്വാഭാവിക മരണത്തിന് കേസെടുത്തു.ഏകമകന്‍രാഹുല്‍.

error: Content is protected !!