കാഞ്ഞങ്ങാട് : ലോകത്തിലെ അശാന്തി നീക്കി ശാന്തിയും സമാധാനവും പുന:സ്ഥാപിക്കാന്‍ ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം പോലുള്ള പ്രസ്ഥാനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ മാനേജിങ് ഡയറക്ടര്‍ പി മനോജ് കുമാര്‍ പറഞ്ഞു. പ്രജാപിതാ ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവി വിശ്വവിദ്യാലയം കാഞ്ഞങ്ങാട് സെന്ററില്‍ നടത്തിയ മഹാശിവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിവരാത്രി നാള്‍ ശിവജയന്തിയായാണ് ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിദ്യാലയം ആഘോഷിക്കുന്നത്. ബ്രഹ്‌മകുമാരീസ് കാഞ്ഞങ്ങാട് സെന്റര്‍ ഇന്‍ ചാര്‍ജ് ബ്രഹ്‌മകുമാരി ആശാജി അധ്യക്ഷത വഹിച്ചു. നീലേശ്വരം സെന്റര്‍ ഇന്‍ ചാര്‍ജ് ബ്രഹ്‌മകുമാരി സുമാജി, ഉദുമ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഇ. ചന്ദ്രബാബു, കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് പ്രസിഡന്റ് പി. ശ്യാം പ്രസാദ്, കാഞ്ഞങ്ങാട് ആര്‍ട്ട്‌ഫോറം പ്രസിഡന്റ് സുരേഷ് മോഹന്‍, ബാങ്ക് ഓഫ് ബറോഡ മാനേജര്‍ ആനന്ദമൂര്‍ത്തി, കാഞ്ഞങ്ങാട് സീനിയര്‍ ചേമ്പര്‍ ഭാരവാഹി ബാലകൃഷ്ണന്‍, രാജസ്ഥാന്‍ മൗണ്ട് അബുവിലെ വിവേക് ഭായിജി എന്നിവര്‍ സംസാരിച്ചു. ഗിരീഷ് കുന്നത്ത് സ്വാഗതവും ജിതി കൃഷ്ണ നന്ദിയുംപറഞ്ഞു.
