ആശ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കാഞ്ഞങ്ങാട്:കേന്ദ്രസര്‍ക്കാര്‍ കുടിശ്ശിക ഉടന്‍ അനുവദിക്കുക,മിനിമം വേദനവും,സാമൂഹ്യ സുരക്ഷയും,ആനുകൂല്യങ്ങളും ഉടന്‍ അനുവദിക്കുക,ആശവര്‍ക്കര്‍മാരെ ആരോഗ്യപ്രവര്‍ത്തകരായി അംഗീകരിക്കുക ,പ്രമോഷനു,പെന്‍ഷന്‍നും അനുവദിക്കുകതുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്ആശ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു)ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മുഖ്യ തപ്പാല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഉപാധിരഹിത ഓണറേറിയം അനുവദിച്ച എല്‍ഡിഎഫ് സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു.കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും പ്രകടനം ആരംഭിച്ചു തുടര്‍ന്ന് മുഖ്യ തപാല്‍ ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് വി വി പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു.വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ എ മാധവന്‍, എം ആര്‍ ദിനേശന്‍, ടി വി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇ രമണി സ്വാഗതം പറഞ്ഞു. കെ സുനിത,പ്രീത മടിക്കൈ,ഓമന നാരായണന്‍,മാലതി മഞ്ചേശ്വരംഎന്നിവര്‍ പ്രകടനത്തിന്നേതൃത്വംനല്‍കി.

error: Content is protected !!