നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി: സിഐടിയു – എഐടിയുസി സംയുക്തമായി കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട് :നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടു.കൊണ്ട് സിഐടിയു – എഐടിയുസി സംയുക്തമായി കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.മണിമോഹന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ബിജു ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന വൈസ് പ്രസിഡന്റ് കെവി കൃഷ്ണന്‍, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ല ട്രഷറര്‍ ടി നാരായണന്‍, കാര്‍പെന്‍ഡറി വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ജില്ലാ സെക്രട്ടറി രാജീവന്‍ എന്നിവര്‍ സംസാരിച്ചു. നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് പി കൃഷ്ണന്‍സ്വാഗതംപറഞ്ഞു.

error: Content is protected !!