പെരിയ: പുല്ലൂര്‍ -പെരിയ പഞ്ചായത്തിലെ ചാലിങ്കാലില്‍ പുലിയിറങ്ങിയാതായി നാട്ടുകാര്‍ പറഞ്ഞു. രണ്ടു ദിവസങ്ങളായി ചാലിങ്കാലിലും സെന്‍ട്രല്‍ യൂണിവേഴ്സിറ്റി മീങ്ങോത്ത് നാര്‍ക്കുളം ഏച്ചിത്തടം എന്നീ ഭാഗങ്ങളില്‍ പുലിയെ കണ്ടതായി ചിലര്‍ പറഞ്ഞു. ഇന്നലെ രാത്രി ഒരു നായയെ കടിച്ചു കൊല്ലുന്നത് നാട്ടുകാരില്‍ ഒരാള്‍ കണ്ടിരുന്നു. ഇന്നലെ പകല്‍ സമയത്ത് മീങ്ങോത്ത് പുലിയെ കണ്ടതായ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇന്നു രാവിലെ ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടു ഭയന്നോടി . നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് ഫോറസ്ററ് അധികൃതര്‍ ചാലിങ്കാലില്‍ എത്തിയിട്ടുണ്ട്.
