ബേക്കല്‍ : പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോല്‍സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4 മണി മുതല്‍ നാളെ രാവിലെ 8മണി വരെ കാസര്‍കോട് – കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കാസര്‍കോട് നിന്നും വരുന്ന ബസ് അടക്കമുള്ള എല്ലാ വലിയ വാഹനങ്ങളും കാസര്‍കോട് നിന്നും എന്‍ എച്ച്66 വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ടതാണ്.
കാസര്‍കോട് നിന്നും വരുന്ന ചെറുവാഹനങ്ങള്‍ കളനാട് നിന്നും തിരിഞ്ഞു ചട്ടഞ്ചാല്‍ റോഡില്‍ പ്രവേശിച്ച് എന്‍ എച്ച് 66 ല്‍ എത്തിച്ചേര്‍ന്നു അതുവഴി പോകേണ്ടതാണ്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരുന്ന എല്ലാ വലിയ വാഹനങ്ങളും കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും കെ എസ് ടി പി റോഡില്‍ പ്രവേശിക്കാതെ എന്‍ എച്ച് 66 വഴി തന്നെ പോകേണ്ടതാണ്.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുമുള്ള ചെറുവാഹനങ്ങള്‍ കെ എസ് ടി പി റോഡില്‍ കൂടി മഡിയന്‍ ജങ്ഷനില്‍ നിന്നും മാവുങ്കല്‍ എത്തിച്ചേരുകയോ പൂച്ചക്കാട് വരെ വന്നു രാവണേശ്വരം മുക്കൂട്ട് വഴി കേന്ദ്ര സര്‍വകലാശാലക്കു സമീപത്ത് കൂടി എന്‍ എച്ച് 66 ല്‍ പ്രവേശിക്കുകയോ ചെയ്തു കാസര്‍കോട് ഭാഗത്തേക്ക് പോകേണ്ടതുമാണ്. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന്അറിയിച്ചു.
