കാഞ്ഞങ്ങാട്:-ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഹോസ്ദുര്‍ഗ് പൂങ്കാവനം കര്പ്പുരേശ്വര ക്ഷേത്രത്തില്‍ മഹാശിവരാത്രി ഉത്സവം വിവിധ ചടങ്ങുകളോട് നടന്നു.ഉത്സവത്തിന്റെ ഭാഗമായി ഉഷപൂജ,വിശേഷാല്‍ ഗണപതി ഹോമം, കലശപൂജ, ശ്രീ ഭൂതബലി, തിടമ്പ് എഴുന്നള്ളത്ത്, തിടമ്പ് നൃത്തംതുടങ്ങിയ വിവിധ ചടങ്ങുകള്‍ നടന്നു.ഉച്ചയ്ക്ക് 12 മണിക്ക്നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത് മഹാപൂജയും, 5000 ത്തോളം ആളുകള്‍ക്ക് അന്ന പ്രസാദ വിതരണവും നടന്നു.രാത്രി പ്രദേശത്തെ കുട്ടികളുടെയുംആര്ട്ട് ഫോറം മ്യൂസിക് ക്ലബ്ബിന്റെ യുംവിവിധ കലാപരിപാടികളുംഅരങ്ങേറും.
