കാഞ്ഞങ്ങാട് : കെ.പി എസ് ടി എ പ്രതിഷേധ മാര്‍ച്ച് ആധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, എന്‍ പി എസ് പിന്‍വലിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെ.പി.എസ് ടി എ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് ഡി.ഇ. ഒ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു.
കെ.പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു.അഞ്ചും ആറും വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്ന ആയിരക്കണക്കിന് അധ്യാപകരുടെ നിയമനം അംഗീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് പിന്‍വലിക്കണമെന്ന് ഉദ്ഘാടകന്‍ ആവശ്യപ്പെട്ടു. എന്‍.പി എസ് പിന്‍വലിക്കുമെന്ന് പറഞ്ഞു. കൊണ്ട് അധികാരത്തിലെത്തിയ സര്‍ക്കാര്‍ അതിന് തയ്യാറാണമെന്ന് പ്രതിഷേധയോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സജിത്ത് കെ കെ . അദ്ധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ പി ശശിധരന്‍, അലോഷ്യസ് ജോര്‍ജ് , ജില്ലാ ട്രഷറര്‍ പി. ശ്രീജ, സംസ്ഥാന കമ്മറ്റിയംഗം പ്രിയ എം.കെ, സംസ്ഥാന ഉപസമിതിയംഗങ്ങളായ ബിജു പി.കെ, ജില്ലാ വൈസ് പ്രസിഡന്റ് ശശീന്ദ്രന്‍ കെ, ജില്ലാ ജോ സെക്രട്ടറി നികേഷ് മാടായി, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി കേശവന്‍ എസ് പി,ട്രഷറര്‍ അനൂപ് കുമാര്‍ ടി വി എന്നിവര്‍സംസാരിച്ചു.
