കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഹിന്ദി ശില്പശാല

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഹിന്ദി പഠന വിഭാഗം ഗവേഷണവും പ്രസിദ്ധീകരണ ധാര്‍മ്മികതയും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ഹിന്ദി ശില്പശാല തുടങ്ങി. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. വകുപ്പ് അധ്യക്ഷന്‍ പ്രൊഫ. മനു അധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാല ഹിന്ദി വിഭാഗം പ്രൊഫസര്‍ ഡോ. ജയശ്രീ എസ്.ആര്‍. മുഖ്യ പ്രഭാഷണം നടത്തി. ഡോ. താരു എസ് പവാര്‍, ഡോ. അനീഷ് കുമാര്‍ ടി.കെ, ഡോ. സീമാ ചന്ദ്രന്‍, ഡോ. ധര്‍മ്മേന്ദ്ര പ്രതാപ് സിംഗ് എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ജയചന്ദ്രന്‍ (കേരള സര്‍വകലാശാല), പ്രൊഫ. ഹെര്‍മന്‍ പി.ജെ. (കേരള സര്‍വകലാശാല), പ്രൊഫ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ (കേരള കേന്ദ്ര സര്‍വകലാശാല), ഡോ. ജയശങ്കര്‍ ബാബു (പോണ്ടിച്ചേരി യൂണിവേഴ്സിറ്റി), പ്രൊഫ. നാഗര്‍ല എന്‍. റാവു (മാംഗ്ലൂര്‍ യൂണിവേഴ്സിറ്റി), ഡോ. കെ. ജയലക്ഷ്മി (വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഡോ. സുനില്‍ തിവാരി (കേരള കേന്ദ്ര സര്‍വകലാശാല), ഡോ. രേഖ കുര്‍റെ (മാഹി), പ്രൊഫ. സുമ ടി റോഡന്‍വര്‍ (മാംഗ്ലൂര്‍ യൂണിവേഴ്സിറ്റി), ഡോ. ബിപിന്‍ തിവാരി (ഗോവ യൂണിവേഴ്സിറ്റി) എന്നിവരാണ് സെഷനുകള്‍ കൈകാര്യം ചെയ്യുന്നത്. മാര്‍ച്ച്1ന്സമാപിക്കും.

 

 

error: Content is protected !!