ലഹരിക്കെതിരെ വോളിബോള്‍ ലഹരിയുമായി ഹോസ്ദുര്‍ഗ്ഗ് ജനമൈത്രി പോലീസും കൊളവയല്‍ ലഹരി വിരുദ്ധജാഗ്രത സമിതിയും  കൊളവയല്‍ കൂട്ടായ്മയും 

കാഞ്ഞങ്ങാട് : ലഹരിക്കെതിരെ വോളിബോള്‍ ലഹരിയുമായി ജനമൈത്രി പോലീസ് ഹോസ്ദുര്‍ഗും കൊളവയല്‍ ലഹരി വിരുദ്ധ ജാഗ്രത സമതിയും കൊളവയല്‍ കൂട്ടായ്മയും. കൊളവയലില്‍ വച്ച് നടന്ന വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സി .എച്ച് ഹംസ അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാര്‍ , വാര്‍ഡ് മെമ്പര്‍മാരായ കെ രവീന്ദ്രന്‍, ജാഗ്രത സമിതി ചെയര്‍മാന്‍ എം വി നാരായണന്‍, കണ്‍വീനര്‍ ഷംസുദ്ദീന്‍ കൊളവയല്‍ എന്നിവര്‍ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളീ സ്വാഗതവും കൊളവയല്‍ കൂട്ടായ്മ അഡ്മിന്‍ റഫീഖ് മുല്ലക്കല്‍ നന്ദിയും പറഞ്ഞു. പോലീസ് ടീമും ക കൊളവയലിലെ ടീമുകളും പങ്കെടുത്തു മത്സരിച്ച കളിയില്‍ യുണൈറ്റഡ് കൊളവയലിനെ തോല്‍പ്പിച്ച് ഗ്രീന്‍സ്റ്റാര്‍ ഇഖ്ബാല്‍ നഗര്‍ ജേതാക്കളായി. കാഞ്ഞങ്ങാട് സബ് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്‍ സി വി സമ്മാനം വിതരണം ചെയ്തു. ഭാവിയില്‍ ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കാനും സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുവാനും തീരുമാനിച്ചു. ചടങ്ങില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ അടങ്ങിയ പോസ്റ്റര്‍ കരീം പൂവളപ്പിന് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് നല്‍കി. ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐപിഎസിന്റെയും അഡീഷണല്‍ എസ് പി പി .ബാലകൃഷ്ണന്‍ നായരുടെയും നേതൃത്വത്തിലാണ് കൊളവയല്‍ മാതൃക ജാഗ്രത സമിതി പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്.

error: Content is protected !!