പെരിയ : പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തില്‍ ശിവാരാത്രി മഹോത്സവത്തിന് തുടക്കമായി. ഭക്തിയുടെ നിറവില്‍ കലവറ നിറച്ചു. കായക്കുളം ശ്രീ വിഷ്ണു ദേവസ്ഥാനത്ത് നിന്നും പുറപ്പെട്ട കലവറ ഘോഷയാത്ര പെരിയ അയ്യപ്പഭജന മന്ദിരം വഴി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ശ്രീ വിശ്വകര്‍മ്മ ക്ഷേത്ര ഭജന സമിതി പുതിയകണ്ടം മാവുങ്കാല്‍ അവതരിപ്പിക്കുന്ന ഭജന, വൈകുന്നേരം 6 മണിക്ക് ആചാര്യവരവേല്‍പ്പ് 6.15 ന് നൂപുരധ്വനി നൃത്ത വിദ്യാലയം നൃത്തവിദ്യാര്‍ത്ഥികളുടെ ഭാരത നാട്യം അരങ്ങേറ്റവും, നൃത്തസന്ധ്യയും രാത്രി 8.15 ന് ചട്ടഞ്ചാല്‍ ത്രയം കലാകേന്ദ്രത്തിലെ നൃത്തവിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയ നൃത്ത അരങ്ങേറ്റവും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നൃത്ത നിശയും അരങ്ങേറും.
26 ന് രാവിലെ 6 മണിക്ക് അഭിഷേകം, മഹാഗണപതി ഹോമം രാവിലെ 10 മണിക്ക് കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര അക്ഷരശ്ലോക സദസ്സ് അവതരിപ്പിക്കുന്ന അക്ഷരശ്ലോകം 11മണിക്ക് അദ്ധ്യാല്‍മിക പ്രഭാഷണം ‘ശിവരാത്രി മാഹാത്മ്യം’ പ്രഭാഷകന്‍ ശ്രീ മണികണ്ഠന്‍ ഓംബയില്‍, ഉച്ചക്ക് 12.30 ന് മഹാപൂജ തുടര്‍ന്ന് അന്നദാനം വൈകുന്നേരം 5.30 ന് കലാദേവി ഹരിദാസ് പാറപ്പള്ളി അവതരിപ്പിക്കുന്ന സോപാന സംഗീതം 6.30 ന് തായമ്പക, ശ്രീ ചന്ദ്രശേഖര മാരാര്‍ & പാര്‍ട്ടി, തുടര്‍ന്ന് ശ്രീ ഭൂതബലി എഴുന്നള്ളത്ത്, രാത്രി 8 മണിക്കുള്ള തിടമ്പ് നൃത്തോത്സവത്തോട് കൂടി 2 ദിവസത്തെ മഹോത്സവ പരിപാടികള്‍ക്ക്സമാപനം.
