കാഞ്ഞങ്ങാട് :ഓട്ടോ തൊഴിലാളി യൂണിയന്‍ സിഐടിയു കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂണിയന്റെ ദീര്‍ഘകാലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു സംഘടനയെ ശക്തിപ്പെടുത്തിയ നെല്ലിക്കാട്ട് കുഞ്ഞമ്പുവിന്റെ ഒമ്പതാം അനുസ്മരണ ദിനം കാഞ്ഞങ്ങാട് അനശ്വര ഓട്ടോ സ്റ്റാന്‍ഡ് പരിസരത്തു വെച്ച് പ്രഭാതഭേരി മുഴക്കി ആചരിച്ചു. യൂണിയന്‍ പ്രസിഡന്റ് എം പൊക്ലന്‍ പതാക ഉയര്‍ത്തി. ജില്ലാ കമ്മിറ്റിയംഗം യുകെ പവിത്രന്‍ അദ്ധ്യക്ഷനായി. സി പി എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിരാജ്മോഹന്‍, സിഐടിയുജില്ലാ വൈസ്പ്രസിഡന്റ് കാറ്റാടി കുമാരന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി സി എച്ച് കുഞ്ഞമ്പു സ്വാഗതം പറഞ്ഞു പി. രാഘവന്‍, സരസന്‍ പെരളം, രാജീവന്‍, പ്രമോദ്, ബി കെ നാരായണന്‍ എന്നിവര്‍നേതൃത്വംനല്‍കി.
