പരപ്പ :പരപ്പയിലെ കെ എസ് ഇ ബി സബ് സെന്റര്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ബിജെപി പരപ്പ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും തുടര്‍ന്ന് സബ് സെന്ററിന്റെ മുമ്പില്‍ ധര്‍ണയും നടത്തി .
പരപ്പ യിലെയും പരിസരപ്രദേശങ്ങളിലേയും നിരന്തരമായ വൈദ്യുതി തടസ്സങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനായി പരപ്പ ആസ്ഥാനമായി ഒരു സെക്ഷന്‍ ഓഫീസ് അനുവദിക്കുക എന്നത് കാലങ്ങളായുള്ള ആവശ്യമായിരുന്നു. കിലോമീറ്ററുകള്‍ക്ക് അപ്പുറമുള്ള രാജപുരം സെക്ഷന്‍ ഓഫിസിന്റെ പരിമിതികള്‍ മൂലം പലപ്പോഴും വൈദ്യുതി തടസ്സങ്ങള്‍ പരിഹരിക്കാന്‍ ദിവസങ്ങളോളം കാത്തുനില്‍ക്കേണ്ട സാഹചര്യമായിരുന്നു പരപ്പനിവാസികള്ക്ക്. എന്നാല്‍ കെഎസ്ഇബി സബ് സെന്റര്‍ പരപ്പയില്‍ തുടങ്ങിയതോടുകൂടി അതിന് അല്പമെങ്കിലും പരിഹാരം കാണാന്‍ സാധിച്ചിരുന്നു. എന്നാല്‍ പ്രസ്തുത സബ് സെന്ററില്‍ ജീവനക്കാരെ നിയമിക്കാതെ അടച്ചുപൂട്ടാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. പരപ്പയിലെ കെ.എസ്.ഇ.ബി സബ് സെന്ററില്‍ ജീവനക്കാരെ നിയമിച്ച് അത് നിലനിര്‍ത്തുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് ബിജെപി പരപ്പയില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സമരം ചന്ദ്രന് പൈക്ക ഉദ്ഘാടനം ചെയ്തു .രവി പാലക്കീല്‍ അധ്യക്ഷത വഹിച്ചു .പ്രമോദ് വര്‍ണ്ണം, കെ കരിയര്‍ ,മധു വട്ടിപ്പുന്ന തുടങ്ങിയവര്‍ സംസാരിച്ചു . ഇ. മുരളിധരന് സ്വാഗതവും, രതീഷ് പാലങ്കി നന്ദിയും പറഞ്ഞു.
. പ്രകടനത്തിന് ഹരികൃഷ്ണന്, ഷിബു കെ എസ് ,അനീഷ് പ്രതിഭാ നഗര്‍, രവി വട്ടിപ്പുന്ന തുടങ്ങിയവര്‍നേതൃത്വംനല്‍കി.
