കാഞ്ഞങ്ങാട്:ഭാരതീയ വ്യാപാരി വ്യവസായി സംഘ് കാസര്‍ കോട് ജില്ല കമ്മറ്റി ശില്‍പശാലയും ഗൃഹപ്രവേശവും ചാ ണക്യദിനവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ടി.ബി.റോഡ് ഗണേഷ് ടവറില്‍ ബിവിവിഎസ് ജില്ല കമ്മറ്റി ഗൃഹപ്രവേശനം ചട ങ്ങും ഹോസ്ദുര്‍ഗ് കോഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ ചാണക്യ ദിനം ശില്പശാല രാഷ്ട്രീയ സ്വയം സേവക സംഘം ജില്ല കാ ര്യവാഹക് വി.ബാബു അഞ്ചാംവയല്‍ ഉദ്ഘാടനം നിര്‍വ്വഹി ച്ചു. വ്യാപാരവ്യവസായ മേഖലയിലുള്ളവര്‍ക്കു വേണ്ടിയാണ് ‘ഭാരതീയ വ്യാപാരി വ്യവസായ സംഘ് ‘എന്ന സംഘടന കഴി ഞ്ഞ നാലുവര്‍ഷം മുമ്പ് ആരംഭം കുറിച്ചത്. വര്‍ത്തമാനകാല ത്തിലാവശ്യമായ നയരൂപീകരണവും സംഘാടനവും ഉടമയും ഉപഭോക്താക്കളും തമ്മിലുള്ള സൗഹൃദ, പരിപാലനവും ന മുക്ക് ഇവിടെ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട് അതുകൊണ്ട് ത ന്നെയാണ് ഈ സംഘടന ചാണക്യ ദര്‍ശനത്തെ മാര്‍ഗദീപമായി സ്വീകരിച്ചിട്ടുള്ളതും ചാണക്യദിനമായി ആചരിക്കുന്നതു മെന്ന് വി.ബാബു പറഞ്ഞു. മണി ഹോംനീഡ്സ് ഉടമ കെ.വി. ഗോവിന്ദന്‍ ദീപപ്രോജ്വലനം നടത്തി.ബിവിവിഎസ് ജില്ല പ്ര സിഡന്റ് എന്‍. അശോക് കുമാര്‍ അധ്യക്ഷനായി. ജില്ല സെക്രട്ടറി ബി. ഗുരുദത്ത് റാവു,കെ.വി.ഗണേശന്‍, വിജയകുമാര്‍, കെ.വി.മണികണ്ഠന്‍, പി. കൃഷ്ണന്‍, കെ. ഇന്ദുലേഖ എന്നിവര്‍ സംസാരിച്ചു. മാവുങ്കാല്‍ യൂണിറ്റ് സെക്രട്ടറി കെ. പ്രകാ ശന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ പി.വസന്ത കുമാര്‍ നന്ദിയും പറഞ്ഞു.മുതിര്‍ന്ന അംഗം കെ.വി. ഗോവിന്ദനെ കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് ടി.ചന്ദ്രന്‍ആദരിച്ചു.
