മൂന്നാം മൈല്‍ :കേരള പൂരക്കളി കലാ അക്കാദമി കാഞ്ഞങ്ങാട് മേഖല സമ്മേളനം മുളവന്നൂര്‍ ഭഗവതി ക്ഷേത്ര കഴകത്തില്‍ വെച്ചു നടന്നു. പ്രതിനിധി സമ്മേളനം പയ്യന്നൂര്‍ എം എല്‍ എ യും കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന ചെയര്‍മാനുമായ ടി ഐ മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി വി ദാമോദരന്‍ മന്യോട്ട് അധ്യക്ഷത വഹിച്ചു.
കേരള പൂരക്കളി അക്കാദമി സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിമേഖലാ സെക്രട്ടറി അനീഷ് ദീപം റിപ്പോര്‍ട്ടും
വരവ് ചിലവ് കണക്ക് മേഖല ട്രഷറര്‍ അടോട്ട് കൊട്ടന്‍ കുഞ്ഞിയും സംസ്ഥാന ജനറല്‍ സെക്രട്ടറി മടിക്കൈ ഗോപാലകൃഷ്ണപണിക്കര്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സംസ്ഥാന ട്രഷറര്‍ കാഞ്ഞങ്ങാട് പി ദാമോദരപണിക്കര്‍,രക്ഷാധികാരി ടി ചോയ്യമ്പു എന്നിവര്‍ സംസാരിച്ചു.മേഖല ജോയിന്റ് സെക്രട്ടറി വസന്തകുമാര്‍ കാട്ടുകുളങ്ങര സ്വാഗതവും കമ്മിറ്റിയഗം ടി വി ശ്രീധരന്‍ ചാമുണ്ടിക്കുന്ന് നന്ദിയും പറഞ്ഞു.
കേരള പൂരക്കളി അക്കാദമി ചെയര്‍മാനും മുന്‍ എം എല്‍ എ യുമായിരുന്ന കെ കുഞ്ഞിരാമന്‍സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംഘാടക സമിതി ചെയര്‍മാന്‍ തമ്പാന്‍ പറക്കളായി അധ്യക്ഷനായി. മുളവന്നൂര്‍ ഭഗവതി ക്ഷേത്ര പൂരക്കളി യൂണിറ്റ് പ്രസിഡന്റ് വിജയന്‍ മുളവന്നൂര്‍ സ്വാഗതവും വിശ്വനാഥന്‍ മലയാകോള്‍, മനേഷ് കുമാര്‍ ചെമന്തോട്, ഷാജി ഇ കെ, ശ്രീജിത്ത് പറക്കളായി സംസാരിച്ചു.സംഘാടക സമിതി ട്രഷറര്‍ ഉമേശന്‍ മുളവന്നൂര്‍ നന്ദി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി നാദകോട് ഭഗവതി ക്ഷേത്ര വനിതാ പൂരക്കളി സംഘത്തിന്റെ പൂരക്കളിയും അവതരിപ്പിച്ചു. വനിതാ പൂരക്കളി പരിശീലകന്‍ സജിത്ത് പണിക്കരെയും മുതിര്‍ന്ന പൂരക്കളി കലാകരന്‍മാരെയും ആദരിച്ചു.കാഞ്ഞങ്ങാട് മേഖലാകമ്മിറ്റിയുടെ പുതിയ ഭാരവഹികളായി കൊട്ടന്‍ കുഞ്ഞി അടോട്ട് (പ്രസിഡന്റ്), ദാമോദരന്‍ മന്യോട്ട്, വിജയന്‍ മുളവന്നൂര്‍ (വൈസ് പ്രസിഡന്റ്മാര്‍ ) , വസന്തകുമാര്‍ കാട്ടുകുളങ്ങര (ജനറല്‍ സെക്രട്ടറി),രമേശന്‍ നാദകോട്ട്, ചന്ദ്രന്‍ മാതോത്ത് (ജോയിന്റ് സെക്രട്ടറിമാര്‍) , ടി വി ശ്രീധരന്‍ ചാമുണ്ടിക്കുന്ന് (ട്രഷറര്‍)
എന്നിവരെയും തെരഞ്ഞെടുത്തു.
